ദ് ബിഗ് സ്പ്രിങ്’ അവതരിപ്പിച്ച് ഫാബ് ഇന്ത്യ

കൊച്ചി: ഫാഷനും പരമ്പരാഗത കരകൗശലവസ്തുക്കളും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ബിഗ് സ്പ്രിംഗ്’ ആഘോഷങ്ങളിൽ പങ്കു ചേരാൻ ലൈഫ് സ്റ്റൈൽ പ്രേമികളെ ക്ഷണിച്ചുകൊണ്ടു ഫാബ് ഇന്ത്യ. ഫാഷനും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ആഘോഷം ഫാബ് ഇന്ത്യയുടെ 350ലധികം വരുന്ന സ്റ്റോറുകളിലും ഓൺലൈനിൽ fabindia.com-ലും ഫാബ് ഇന്ത്യ ആപ്പിലുമായി ജനുവരി 9, 2024 മുതലാണ്. തിരഞ്ഞെടുക്കപ്പെട്ട കളക്ഷനുകളിൽ നിന്നായി സമകാലികമായി രൂപകൽപന ചെയ്ത കുർത്തകൾ, സാരികൾ, ഷർട്ടുകൾ, ട്രൗസറുകൾ തുടങ്ങി ഇന്ത്യൻ ആഭരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ എന്നിവയും ഫാഷൻ ലൈഫ്സ്റ്റൈൽ പ്രേമികൾക്ക് തിരഞ്ഞെടുക്കാം. ഫാബ് ഹോമിലെ ഹോം ലിനൻസ്, ഡീകോർ, ഗിഫ്റ്റ് ഐറ്റംസ് എന്നിവയിലും ഇത് ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *