സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമര്‍ശനം. ഇടതുമുന്നണി സ്ഥാനത്തിരിക്കാന്‍ ഇ.പി ജയരാജന്‍ അര്‍ഹനല്ലെന്നും ഇ പി ജയരാജന്റെ ബിജെപി ബന്ധ വിവാദം നിഷ്‌കളങ്കമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന കൗണ്‍സിലില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി.
ഇ.പി ജയരാജനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി.മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്ന മറ്റൊരു ആക്ഷേപം.പിണറായി വിജയന്‍ അങ്ങനെയാണ്.വേണ്ട നടപടി സി.പി.ഐ.എം ചെയ്യട്ടെ എന്നും പ്രതിനിധികള്‍ അഭിപ്രായം പറഞ്ഞു.നവ കേരള സദസിനെതിരെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. നവകേരള സദസ്സ് ദയനീയ പരാജയമായെന്നും വിലയിരുത്തി.