അമേരിക്കയിലെ അതിശൈത്യക്കാറ്റ് : മരിച്ചവരുടെ എണ്ണം 50 ആയി


നൂറ്റാണ്ടിലെ ഹിമവാതം എന്ന് അധികൃതര്‍ വിശേഷിപ്പിച്ച അമേരിക്കയിലെ അതിശൈത്യക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 ആയി.കൊടുങ്കറ്റില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാന്‍ അടിയന്തര രക്ഷാ പ്രവര്‍ത്തകര്‍ ന്യൂയോര്‍ക്കില്‍ ഇറങ്ങി.


അതിശൈത്യകാറ്റ് വടക്കുകിഴക്കന്‍ യു.എസില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത് വ്യാപകമായി വൈദ്യുതി വിച്ഛേദം, ഗതാഗത തടസം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. മഞ്ഞുമൂടി കാഴ്ച മറഞ്ഞതിനാല്‍ 15,000 വിമാന സര്‍വിസുകളാണ് ഇതുവരെ റദ്ദാക്കിയത്. തിങ്കളാഴ്ച മാത്രം 3,800 വിമാനങ്ങളാണ് റദ്ദാക്കിയത്.


മഞ്ഞില്‍ പുതഞ്ഞുപോയ നിരവധി വാഹനങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ ഓരോ വാഹനത്തെയും സമീപിച്ച്‌ ആളുകള്‍ ആളുകള്‍ ജീവനോടെ ഉണ്ടോ ഇല്ലേയോ എന്ന് പരിശോധിക്കുകയും രക്ഷിക്കുകയും ചെയ്യുകയാണ്.

ഒരു രാത്രി കഴിയുമ്ബോഴേക്കും ഒരു മീറ്ററിലേറെ ഉയരത്തില്‍ മഞ്ഞു വീണു കിടക്കുന്നുണ്ടാകുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോചല്‍ പറഞ്ഞു. റോഡും തെരുവും വീട്ടുമുറ്റവും മഞ്ഞുകട്ട പൊതിഞ്ഞിരിക്കുകയാണ്.

പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഏതാനും ദിവസംകൂടി കൊടുംതണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിരൂക്ഷമായ കാലാവസ്ഥ യു.എസിലെ 48 സംസ്ഥാനങ്ങളെയും ബാധിച്ചു. രാജ്യം ക്രിസ്മസ് ആഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് ശീതക്കാറ്റും മഞ്ഞുവീഴ്ചയും ദുരിതം വിതച്ചത്.



Sharing is Caring