കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയില്‍.ഈജിപ്ത് സ്വദേശിയായ യുവാവാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈജിപ്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിനുപിന്നാലെ ബോംബാണെന്ന് യുവാവ് മറുപടി പറയുകയായിരുന്നു.തുടര്‍ന്ന് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ബാഗ് പരിശോധിക്കുകയും ചെയ്തു.
പരിശോധനയില്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ബാഗേജില്‍നിന്നും സബ്സിഡി റേഷൻ ഭക്ഷണ സാധനങ്ങളും കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ ജലീബ് പൊലീസിന് കൈമാറി. ബോംബ് ഭീഷണി ഉയര്‍ന്നതോടെ വിമാനത്താവളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. വ്യാജ ബോംബ് സന്ദേശം നല്‍കിയ പ്രവാസിയെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു.














