
ആറ് കേയ്‌സ് ബിയര്‍ മോഷ്ടിച്ച എക്‌സൈസ് സിവില്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കഞ്ചിക്കോട് യുണൈറ്റഡ് ബ്രൂവറീസില്‍ ആറ് കേസ് ബിയര്‍ മോഷ്ടിച്ച പ്രിവന്റീവ് ഓഫീസര്‍ പ്രിജുവിനെയാണ് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തത്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ഡിസംബര്‍ 22 ന് പ്രിജു ഒരു സ്വകാര്യ വാഹനത്തില്‍ വന്ന് യുണൈറ്റഡ് ബ്രൂവറീസില്‍ നിന്ന് ആറ് കേസ് ബിയര്‍ കടത്തിക്കൊണ്ടുപോയതായി തെളിഞ്ഞിരുന്നു.എക്‌സൈസ് ഉദ്യേഗസ്ഥരെയും , ബ്രുവറിയിലെ തൊഴിലാളികളെയും ചോദ്യം ചെയ്യുകയും സി സി ടി വി പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രിജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തിരുമാനിച്ചത്.
പ്രിജുപറഞ്ഞതനുസരിച്ച് തങ്ങള്‍ ബിയര്‍ കൊണ്ടുവന്ന് നല്‍കിയതെന്ന് ബ്രൂവറിയിലെ ജീവനക്കാര്‍ എക്‌സൈസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയു ചെയ്തു.എക്‌സൈസ് പ്രിവന്റീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്കായി ഡിപ്പാര്‍ട്ട്‌മെന്റ്ിലെ അഴിമതിയും കൈക്കൂലിയും എങ്ങിനെ അവസാനിപ്പിക്കാം എന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന എക്‌സൈസ് ഓഫീസിര്‍മാര്‍ ക്‌ളാസ് എടുത്ത അതേ ദിവസം തന്നെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ നേതൃത്വം നല്‍കിയത്.

