ഫെഡറല്‍ ബാങ്കിന് ഇഎസ്ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ പുരസ്‌കാരം


കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നതിലെ മികവിനുള്ള ഇഎസ്ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ 2024 പുരസ്‌കാരം ഫെഡറല്‍ ബാങ്കിന് ലഭിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായ പങ്കുള്ള ഇഎസ്ജി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന കമ്പനികള്‍ക്ക് ആഗോള ഡേറ്റ അനലിറ്റിക്‌സ് കമ്പനിയായ ഡൺ ആന്റ് ബ്രാഡ്‌സ്ട്രീറ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആണിത്. വാണിജ്യ ബാങ്കുകളുടെ വിഭാഗത്തിലാണ് ഫെഡറല്‍ ബാങ്ക് ഈ അംഗീകാരം സ്വന്തമാക്കിയത്. രണ്ടാമത് ഇഎസ്ജി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും ഇഎസ്ജി ഹെഡുമായ അജിത് കുമാര്‍ എ പുരസ്‌കാരം ഏറ്റുവാങ്ങി.




Sharing is Caring