ആഷസ് ടെസ്റ്റിലെ അവസാനമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇഗ്ലണ്ടിന് ജയം. 49 റണ്‍സിനാണ് ഇഗ്ലണ്ട് ജയം സ്വന്തമാക്കിയത്.ഇതോടെ ആഷസ് ടെസ്റ്റ് പരമ്ബര 2-2 ന് സമനിലയില്‍ കലാശിച്ചു.അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശകരമായ ജയം സ്വന്തമാക്കിയതോടെ പരമ്ബര 2-2 ന്റെ സമനിലയില്‍ കലാശിച്ചു. പരമ്ബര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി.രണ്ടാം ഇന്നിങ്സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്‌സ് 334 റണ്‍സിന് അവസാനിക്കുകയായിരുന്നു.
അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 49 റണ്‍സിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ അപ്രതീക്ഷിതമായി കളിമാറ്റിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയുമാണ് ഇംഗ്ലണ്ടിനായി ജയമൊരുക്കിയത്.














