
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻ.സി.പി നേതവ് ജയന്ത് പാട്ടീലിന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആന്റ് ഫിനാൻഷ്യൽ സർവീസ് (ഐ.എൽ ആന്റ് എഫ്.എസ്) ലിമിറ്റഡ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നോട്ടീസ്.
എൻ.സി.പിയുടെ മഹാരാഷ്ട്ര യൂനിറ്റ് പ്രസിഡന്റാണ് ജയന്ത് പാട്ടീൽ.
മെയ് 15നുള്ളിൽ ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.ഐ.എൽ ആന്റ് എഫ്.എസിന്റെ രണ്ട് മുൻ ഓഡിറ്റർമാരായ ബി.എസ്.ആർ അസോസിയേറ്റ്സ്, ഡെലോയിറ്റ് ഹസ്കിൻസ് ആന്റ് സെൽസ് എന്നീ കമ്പനികൾക്കെതിരായ പരിശോധനയുടെ ഭാഗമായാണ് എൻ.സി.പി നേതാവിന് ഇ.ഡി സമൻസ് അയച്ചത്. ഐ.എൽ ആന്റ് എഫ്.എസിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.

