ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുതെന്ന് എംബസി


ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയന്‍ എംബസി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എംബസി വ്യക്തമാക്കി.


ഇന്നലെയാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം മുംബയിലെ തെരുവില്‍ ഒരു കൊറിയന്‍ യൂട്യൂബര്‍ക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. ‘അതേസമയം റിപ്പബ്ലിക് ഒഫ് കൊറിയന്‍ എംബസി തങ്ങളെ സമീപിച്ചോ ഇല്ലയോ എന്നത് അറിയില്ല, അത് പരിശോധിക്കേണ്ടിവരുമെന്ന്’ വിദേശകാര്യ മന്ത്രാലയ വക്താവായ അരിന്ദം ബാഗ് ചി പറഞ്ഞു. സംഭവത്തിന്റെ പൂര്‍ണവിവരം അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെടുന്ന എല്ലാ കരുതലും സംരക്ഷണവും യുവതിക്ക് നല്‍കുമെന്നും ബാഗ് ചി അറിയിച്ചു.


‘മുംബയ് നഗരം സുരക്ഷിതമാണ് എന്ന് കരുതിയാണ് ആളുകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത്. അതിനാല്‍ തന്നെ പ്രതിക്കെതിരെ നടപടി സ്വീകരിക്കും’ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.



Sharing is Caring