സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തിൽ വരും


സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. യൂണിറ്റിന് ഒമ്പതു പൈസയാണ് വര്‍ധിക്കുക. നാലു മാസത്തേക്കാണ് വര്‍ധന. ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന.


കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതില്‍ 87 കോടി അധികമായി ചെലവായി. ഇതിനാലാണ് നിരക്ക് വര്‍ധനവിന് കമ്മീഷന്‍ അനുമതി നല്‍കിയത്.




Sharing is Caring