ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനെട്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്നലെ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ടുറയിലെ ഓഫീസിലുള്ളപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഘർഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ടുറയില്‍ കർഫ്യൂ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ഇന്നലെയാണ് മുഖ്യമന്ത്രി ഓഫീസിന് നേരെ ആക്രമണം. ടൂറയെ ശൈത്യകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നവരാണ് ആക്രമണം നടത്തിയത്.
മുഖ്യമന്ത്രി ഓഫീസിലുള്ളപ്പോള്‍ പ്രതിഷേധക്കാർ ഓഫീസിന് നേരെ കല്ലെറിയുകയായിരന്നു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഘർഷസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. ടൂറയില്‍ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.














