ഭൂമി കുംഭകോണകേസിൽ ഹേമന്ദ് സോറനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ഭൂമി, ഖനന കള്ളപ്പണ ഇടപാട് കേസുകളില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ നോട്ടീസുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിന് എത്തുമെന്ന് ഹേമന്ദ് സോറന്‍ സമ്മതിച്ചത്.ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറക്കും.

ജാര്‍ഖണ്ഡിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്. ഇന്നലെ ചേര്‍ന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ഇത് സംബന്ധിച്ച തീരുമാമെടുത്തത്.ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്താല്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് റാഞ്ചിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. രാജ് ഭവന്‍, ദൊറാന്തയിലെ ഇഡി ഒഫീസ് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *