തമിഴ്നാട്ടിൽ മന്ത്രിമാരെ ലക്ഷ്യമിട്ട് വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗം എത്തി. ഇത്തവണ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട്ടിലാണ് പരിശോധന. മന്ത്രിയുടെ വീട് ഉൾപ്പെടെ സംസ്ഥാനത്ത് ഒൻപത് ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.
ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ തമിവ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം കെ സ്റ്റാലിൻ പുറപ്പെടാനിരിക്കെയാണ് ഇഡി പരിശോധനനടത്തിയത്. നേരത്തെ മന്ത്രി സെന്തിൽ ബാലിജിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയും അദ്ദേഹത്തിന്റെ അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അത് നിലനിൽക്കെയാണ് വീണ്ടും ഇഡി പരിശോധന.














