നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടാകുന്നത്.
അതിനുമുമ്പ്, ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായി. 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.













