യുപിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര


ഉത്തര്‍പ്രദേശില്‍ ലഖിംപൂരിന് സമീപമുള്ള ബാറായ്ച്ച് പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


പുലര്‍ച്ചെ 1.12നാണ് സംഭവം. ആളപായമോ നാഷനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 82 കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ തോതിലെങ്കിലും ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം.

online news portal



Sharing is Caring