വേദാന്തയുടെ ഓരോ കമ്പനിയും 100 ബില്യണ്‍ ഡോളര്‍ കമ്പനികളായി വളരുമെന്ന് ചെയര്‍മാന്‍


വേദാന്തയുടെ വിഭജിക്കപ്പെടുന്ന ഓരോ പുതിയ കമ്പനിയും 100 ബില്യണ്‍ ഡോളര്‍ കമ്പനികളായി വളരാന്‍ കഴിവുണ്ടെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രകൃതി വിഭവ മേഖലയെ മുന്നോട്ടു കൊണ്ടു പോകാനും മൂല്യങ്ങള്‍ നല്‍കാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തു പറഞ്ഞു.


വേദാന്തയുടെ പ്രഖ്യാപിത ഓഹരി വിഭജനത്തിലൂടെ മാനേജ്മെന്‍റ് ഘടനകള്‍, മൂലധന ചട്ടക്കൂടുകള്‍, തന്ത്രപരമായ മുന്‍ഗണനകള്‍ എന്നിവയുള്ള പ്രകൃതിവിഭവ കേന്ദ്രീകൃതമായ നാല് സ്വതന്ത്ര സ്ഥാപനങ്ങള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശമുള്ളത്.


കമ്പനിയുടെ ഈ നീക്കങ്ങള്‍ ഓഹരി ഉടമകള്‍ക്ക് പ്രത്യക്ഷമായ ഗുണമുണ്ടാക്കുമെന്നും കമ്പനിയുടെ കഴിവുകളും സാമ്പത്തിക അച്ചടക്കവും ശക്തമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ 99.5 ശതമാനം ഓഹരി ഉടമകളും വായ്പാ ദാതാക്കളും വിഭജന നിര്‍ദ്ദേശത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. അഞ്ചു വര്‍ഷം മുന്‍പ് വേദാന്തയില്‍ നിക്ഷേപിച്ചവര്‍ക്ക് തങ്ങളുടെ നിക്ഷേപം 4.7 മടങ്ങ് വളരുന്നു. ലോകത്തിലെ വിവിധ സമ്പദ്ഘടനകളുടെ വികസനത്തില്‍ പ്രകൃതി വിഭവങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.



Sharing is Caring