ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തല്‍


ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തല്‍. എഐഎസ്മാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി. നടപടി തിരുവനന്തപുരം ഡിഐജിയുടേതാണ്. പ്രതിയെ കീഴ്‌പ്പെടുത്തിയില്ല ഓടിപ്പോയത് പൊലീസിന്റെ സത്‌പേരിന് കളങ്കമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ അച്ഛന്‍ കെ ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തില്‍ പൊലീസിന് താല്‍പര്യമില്ലെന്നും ഹര്‍ജിയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.കൊട്ടാരക്കര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ മെയ് 10ന് പുലര്‍ച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്.പൊലീസ് പരിശോധനയ്ക്ക് കൊണ്ടുവന്നയാള്‍ ക്രൂരമായി ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു.




Sharing is Caring