മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി HMC ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.HMC താൽക്കാലിക ജീവനക്കാർ ഒരോരുത്തരും അവരുടെ
ശമ്പളത്തിൽ നിന്ന് ഒരു വിഹിതം മാറ്റി വെച്ച് 35000 രൂപ ദുരിതാശ്വാസ നിധിയിലേക് സംഭാവന നൽകി.


HMC താൽക്കാലിക ജീവനക്കാരെ പ്രതിനിധികരിച്ച് നന്ദകുമാർ എം, ശൈലേഷ് കെ.കെ എന്നിവർ ചേർന്ന് ദുരിതാശ്വസ നിധിയിലേക്കുള്ള തുക നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യന് കൈമാറി.ആശുപത്രി സൂപ്രണ്ട് ഡോക്ടർ. പി. പ്രതിഭ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. വി. സുന്ദരൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ. സുരേഷ് ബാബു, ജയരാജ്‌, വിബിൻ ആനന്ദ് എന്നിവർ പങ്കെടുത്തു.




Sharing is Caring