രാജ്യത്ത് ഇന്‍ഡ്യ മുന്നണിയും കേരളത്തില്‍ യുഡിഎഫും അധികാരത്തില്‍ വരുമെന്ന് ഡികെ ശിവകുമാര്‍


ലോക്‌സഭാ ഇലക്ഷന് ശേഷം രാജ്യത്ത് ഇന്‍ഡ്യ മുന്നണിയും കേരളത്തില്‍ യുഡിഎഫും അധികാരത്തില്‍ വരുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. രാജ്യത്തെ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുന്ന നേതാവ് ആണ് രാഹുല്‍ ഗാന്ധി.


രാഹുലിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.ലോകം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ഉറ്റുനോക്കുന്നു. കേരളത്തില്‍ ഇടത് പക്ഷത്തിന് വോട്ട് നല്‍കുന്നത് ബിജെപിക്ക് വോട്ട് കൊടുക്കുന്നത് പോലെ. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ബിജെപി വേട്ടയാടുന്നു. പക്ഷേ പിണറായി വിജയനെയും കുടുംബത്തെയും തൊടുന്നില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന ആളുകളെ വെളുപ്പിച്ച് എടുക്കുന്നു. ബിജെപിക്ക് ഇപ്പോള്‍ ഒരു പുതിയ മെഷീന്‍ ഉണ്ട്. അത് വാഷിംഗ് മെഷീന്‍ ആണെന്നും ഡികെ ശിവകുമാര്‍ പരിഹസിച്ചു.ബിജെപിയുടെ സഖ്യകക്ഷി നേതാവ് കേരളത്തിലെ വൈദ്യുതി മന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring