മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍.
വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.ഇന്നുച്ചക്ക് രണ്ട് മണിക്കാണ് ചർച്ച. പ്രതിഷേധം തണുപ്പിക്കാനും പ്രശ്നം പരിഹരിക്കാനും എന്ത് ഫോർമുലയാണ് മന്ത്രിയുടെ പക്കലുളളതെന്നത് ഏറെ പ്രധാനമാണ്.
സീറ്റ് പ്രശ്നം പരിഹരിക്കാന്‍ ഹയർ സെക്കൻ്ററിയായി അപ്ഗ്രേഡ് ചെയ്തിട്ടില്ലാത്ത ഹൈസ്ക്കൂളുകൾ അപ്ഗ്രേഡ് ചെയ്യുമോ അതോ അധിക ബാച്ച് അനുവദിച്ച് പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുമോ എന്നതാണ് അറിയേണ്ടത്. താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനാണ് സാധ്യതകളേറെയും.