സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ജിന്ന്’ഡിസംബര്‍ 30 റിലീസ് ചെയ്യും

സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച്‌ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ജിന്ന്’ ഡിസംബര്‍ 30 റിലീസ് ചെയ്യും. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ലാലപ്പന്‍ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്.

സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെ.പി.എ.സി. ലളിത, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ അഭിനയിക്കുന്നു.‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. സംഗീതം- പ്രശാന്ത് പിള്ള. മൃദുല്‍ വി. നാഥ്‌, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

എഡിറ്റര്‍- ദീപു ജോസഫ്, ആര്‍ട്ട് – ഗോകുല്‍ ദാസ്, അഖില്‍ രാജ്, കോസ്റ്റ്യും- മഷര്‍ ഹംസ, മേക്കപ്പ്- ആര്‍.ജി. വയനാടന്‍, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ മനോജ് കാരന്തൂര്‍. പി.ആര്‍.ഒ. – വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *