ആഗോള ബിരിയാണി ബ്രാന്‍ഡായ ദിണ്ടിഗല്‍ തലപ്പാക്കട്ടി റെസ്റ്റോറന്റ് തങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഔട്ട്‌ലറ്റ് കൊച്ചിയില്‍ തുറന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ പുതുതായി ആരംഭിച്ച ഔട്ട്‌ലറ്റ് പ്രശസ്ത സിനിമാ താരം പ്രിയ പ്രകാശ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ദിണ്ടിഗല്‍ തലപ്പാക്കട്ടി റെസ്റ്റോറന്റിന്റെ കേരളത്തിലെ അഞ്ചാമത്തെയും കൊച്ചിയിലെ മൂന്നാമത്തെയും ഔട്ട്‌ലറ്റാണിത്. രാവിലെ 11 മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ഈ ഫ്‌ലാഗ്ഷിപ്പ് ഔട്ട്‌ലറ്റില്‍ ഒരേസമയം 122 പേര്‍ക്ക് ഭക്ഷണം ആസ്വദിക്കാന്‍ സാധിക്കും.
രുചികരമായ സ്റ്റാര്‍ട്ടറുകള്‍ മുതല്‍ തനത് ബിരിയാണി വിഭവങ്ങള്‍ വരെ ഉള്‍പ്പെടുന്ന മള്‍ട്ടി-കോഴ്സ് മീലുകള്‍ പുതിയ ഔട്ട്‌ലെറ്റില്‍ ലഭ്യമാണ്. പ്രശസ്തമായ തലപ്പാക്കട്ടി ബോണ്‍ലെസ്സ് മട്ടണ്‍ ബിരിയാണി, ചിക്കന്‍ 65 ബിരിയാണി, ബ്ലാക്ക് പെപ്പര്‍ ചിക്കന്‍, മട്ടന്‍ സുക്ക, ഫിഷ് 65, മുട്ട ബിരിയാണി, പനീര്‍ ബിരിയാണി, ആന്ധ്ര മീൽസ് തുടങ്ങിയ വിഭവങ്ങളും ആസ്വദിക്കാം.

‘ഏറെ രുചികരവും, ഒപ്പം ആരോഗ്യകരമായതും ഉയര്‍ന്ന ഗുണമേന്മയുമുള്ള ബിരിയാണിയും മറ്റ് വിഭവങ്ങളും ഭക്ഷണപ്രേമികളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം – പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടന വേളയില്‍ ദിണ്ടിഗല്‍ തലപ്പാക്കട്ടി റെസ്റ്റോറന്റ് എം.ഡി നാഗസാമി ധനപാലൻ പറഞ്ഞു. ഈ വര്‍ഷം തന്നെ കേരളത്തില്‍ പുതുതായി അഞ്ചോളം ഔട്ട്‌ലറ്റുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1957-ല്‍ തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ ആരംഭിച്ച തലപ്പാക്കട്ടി ബിരിയാണി, തങ്ങളുടെ തനതായ ചേരുവകള്‍ക്കും പരമ്പരാഗത പാചകരീതിക്കും പ്രസിദ്ധമാണ്. ലോകമെമ്പാടും നൂറിലധികം ഔട്ട്‌ലറ്റുകള്‍ ഈ റെസ്റ്റോറന്റ് ഗ്രൂപ്പിന് കീഴിലുണ്ട്. നിലവില്‍ യുഎസ്എ, ദുബായ്, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായി 15 ഓളം ഔട്ട്‌ലറ്റുകളും, ഇന്ത്യയില്‍ തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലായി 90 ഓളം ഔട്ട്‌ലറ്റുകളുമാണുള്ളത്.












