ബോക്സ് ഓഫീസില്‍ 13 കോടി കളക്ഷനിലേക്കു ദിലീപ് ചിത്രം വോയ്സ് ഒഫ് സത്യനാഥൻ


ബോക്സ് ഓഫീസില്‍ 13 കോടി കളക്ഷനിലേക്കു കടക്കുകയാണ് ദിലീപ് ചിത്രം വോയ്സ് ഒഫ് സത്യനാഥൻ. ഇന്നലെ വരെയുള്ള കളക്ഷൻ പന്ത്രണ്ടര കോടി രൂപയാണ്.മികച്ച അഭിപ്രായം നേടി മുന്നേറുന്ന സത്യനാഥൻ മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. ദിലീപിനെ നായകനാക്കി നര്‍മ്മത്തില്‍ പൊതിഞ്ഞ കഥാ സന്ദര്‍ഭത്തില്‍ അല്പം സീരിയസായ പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സംവിധായകൻ റാഫി വിജയിച്ചു.


ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖ്, ജോജു ജോര്‍ജ് എന്നിവരുടെയും മറ്റു താരങ്ങളുടെയും മികവാര്‍ന്ന പകര്‍ന്നാട്ടവും കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാവുന്നു. വീണ നന്ദകുമാര്‍, വിജയരാഘവൻ, ജനാര്‍ദ്ദനൻ, ജോണി ആന്റണി, ബെന്നി .


പി. നായരമ്ബലം, ബോബൻ സാമുവല്‍, രമേശ് പിഷാരടി, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ എന്നിവരോടൊപ്പം അനുപം ഖേര്‍, അനുശ്രീ എന്നിവര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പര്‍ ക്രിയേഷൻസ് എന്നിവയുടെ ബാനറില്‍ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി .ആര്‍ .ഒ പ്രതീഷ് ശേഖര്‍.



Sharing is Caring