ദിലീപ് തമന്ന ചിത്രം ബാന്ദ്ര നവംബറില്‍ റിലീസിനൊരുങ്ങുന്നു


രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന ‘ബാന്ദ്ര’ നവംബര്‍ മാസം റിലീസിനൊരുങ്ങുന്നു.മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്ബോള്‍ നായികയായി തമന്നയും എത്തുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങിയത്.


പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ ടീസര്‍ വൈറലായി മാറിക്കഴിഞ്ഞു. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങി വമ്ബൻ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദീപക് പരമേശ്വരൻ, കലാസംവിധാനം – സുബാഷ് കരുണ്‍,



Sharing is Caring