നഞ്ചിയമ്മയമ്മ പാടിയ സിഗ്നേച്ചര്‍ സിനിമയിലെ ഗാനം ദിലീപ് റിലീസ് ചെയ്തു


നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ “സിഗ്നേച്ചര്‍” എന്ന ചിത്രത്തില്‍ പാടിയ ‘അട്ടപ്പാടി സോങ്ങ് ‘ നടന്‍ ദിലീപ് പുറത്തു വിട്ടു.ഊര് മൂപ്പന്‍ തങ്കരാജ് മാഷാണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചത്.


എറണാകുളത്ത് നടന്ന ചടങ്ങില്‍ നഞ്ചിയമ്മ, സംവിധായകന്‍ മനോജ്‌ പാലോടന്‍, തിരക്കഥാകൃത്ത് ഫാദര്‍ ബാബു തട്ടില്‍ സി എം ഐ, അരുണ്‍ ഗോപി, മ്യൂസിക് ഡയറക്ടര്‍ സുമേഷ് പരമേശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് നഞ്ചിയമ്മയെ പൊന്നാടയണിയിച്ചതിനുശേഷമാണ് പാട്ട് റിലീസ് ചെയ്തത്.


നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ് വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടാണിതെന്ന് സിഗ്നേച്ചര്‍ ടീമംഗങ്ങളോട് പറയുകയും ചെയ്തു.കാര്‍ത്തിക് രാമകൃഷ്ണന്‍,ടിനി ടോം,ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടന്‍ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചര്‍”നവംബര്‍ 18-ന് തീയറ്ററുകളിലേക്ക് എത്തും.



Sharing is Caring