ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരമായി ധനുഷ് ഒന്നാമത്


ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് പുറത്തുവിട്ടു. 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരമായി ഐഎംഡിബി തെരഞ്ഞെടുത്തത് ധനുഷാണ്.


റുസ്സോ ബ്രദേഴ്‍സിന്റെ ഹോളിവുഡ് ചിത്രമായ ‘ദ ഗ്രേ മാനി’ലടക്കം ധനുഷ് 2022 ല്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ‘ദ ഗ്രേ മാനിനു’ പുറമേ ‘മാരന്‍’, ‘തിരുച്ചിത്രമ്ബലം’, ‘നാനേ വരുവേന്‍’ എന്നി ചിത്രങ്ങളാണ് ധനുഷിന്റേതായി 2022ല്‍ പുറത്തിറങ്ങിയത്.


‘പൊന്നിയിന്‍ സെല്‍വനി’ല്‍ താരമായ ഐശ്വര്യ റായ്‍യാണ് ഐഎംഡിബിയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. രാം ചരണാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. എസ് എസ് രാജമൗലി ചിത്രമായ ‘ആര്‍ആര്‍ആറി’ലൂടെയാണ് രാം ചരണ്‍ ജനപ്രീതി സ്വന്തമാക്കിയത്.



Sharing is Caring