മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്


മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. മുൻസീറ്റിൽ ഇരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴയിട്ടത്. 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ ഡിസംബർ 12ന് 4.17നാണ് പിഴ ലഭിച്ചത്.ഈ സമയം മുഖ്യമന്ത്രി വാഹനത്തിൽ ഇല്ലായിരുന്നു. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രത്യേക വാഹനത്തിലായിരുന്നു. അതേസമയം പിഴത്തുക ഇതു വരെ അടച്ചിട്ടില്ലെന്നാണ് വിവരം.




Sharing is Caring