സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍


സോഷ്യല്‍ മീഡിയ പരിചയപ്പെട്ട് പീഡിപ്പിച്ച കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായര്‍ (32) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റിന് നേതൃത്വം നല്‍കി.


വര്‍ക്കല കവലയൂരില്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ജൂലൈയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാര്‍ഥിനിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.


വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം പകര്‍ത്തിയ വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.



Sharing is Caring