ഉറുഗ്വേയെ തോല്‍പ്പിച്ച്‌ കൊളംബിയ കോപ്പാ അമേരിക്ക ഫൈനലില്‍

ഒരു പകുതി മുഴുവനും പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും പ്രതിരോധപ്പിഴവ് വരുത്താതെ ഉറച്ചുനിന്ന് ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കൊളംബിയ കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു.
39 ാം മിനിറ്റില്‍ ലെര്‍മ നേടിയ ഏക ഗോളിനായിരുന്നു ഉറുഗ്വേയെ കൊളംബിയ കീഴടക്കിയത്.

കലാശപ്പോരില്‍ അവര്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ നേരിടും.കളിയില്‍ കിട്ടിയ ഒരു കോര്‍ണറാണ് ലെര്‍മ മുതലാക്കിയത്. ജെയിംസ് റോഡ്രിഗ്രസ് സെക്കന്റ്‌പോസ്റ്റ് ലക്ഷ്യമാക്കി ഉയര്‍ത്തിവിട്ട പന്ത് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലില്‍ ചാടി ഉയര്‍ന്ന് ലെര്‍മ തൊടുത്ത ഹെഡ്ഡര്‍ കുത്തിയയുര്‍ന്ന് വലിയിലേക്ക് കയറി. തൊട്ടുപിന്നാലെ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ മുനോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് അവരുടെ പ്രതിരോധത്തെ ബാധിക്കാതെ നോക്കിയതായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം.

31 ാം മിനിറ്റില്‍ അറുജോയെ പിന്നില്‍ നിന്നും ടാക്കിള്‍ ചെയ്തതിന് ആദ്യം കാര്‍ഡ് വാങ്ങിയ താരം പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഉറുഗ്വേതാരം ഉഗാര്‍ട്ടെയെ കൈമുട്ടിന് ഇടിച്ചതിനെ തുടര്‍ന്ന് രണ്ടാം മഞ്ഞയും കിട്ടിയ മുനോസ് പുറത്തായി.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ അര്‍ജന്റീനയെ നേരിടും. ഈ മത്സരത്തിലൂടെ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗ്രസ് മെസ്സിയുടെ റെക്കോഡ് മറികടക്കുകയും ചെയ്തു.

ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോഡാണ് റോഡ്രിഗ്രസ് തകര്‍ത്തത്. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഈ പതിപ്പില്‍ താരത്തിന്റെ ബൂട്ടില്‍ നിന്നും ആറ് അസിസ്റ്റുകളാണ് ഉണ്ടായത്. 2021 ല്‍ അര്‍ജന്റീന കപ്പടിച്ചപ്പോള്‍ മെസ്സി അഞ്ച് അസിസ്റ്റ് നടത്തിയിരുന്നു. ഈ റെക്കോഡാണ് മറികടന്നത്.

കൊളംബിയയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പരാഗ്വേയ്ക്ക് എതിരേയുള്ള കൊളംബിയയുടെ മാച്ചില്‍ രണ്ട് അസിസ്റ്റ് റോഡ്രിഗ്രസ് കൊടുത്തിരുന്നു. പിന്നാലെ കോസ്റ്റാറിക്കയ്ക്ക് എതിരേ ഒരു തവണ ഗോളിലേക്കുള്ള പന്ത് നല്‍കിയ റോഡ്രിഗ്രസ് പാനമയ്ക്ക് എതിരേയുള്ള ക്വാര്‍ട്ടറില്‍ രണ്ട് അസിസ്റ്റുകള്‍ വീണ്ടും നല്കി. സെമിഫൈനലില്‍ ഉറുഗ്വേയ്ക്ക് എതിരേ ഗോളടിക്കാന്‍ പാസ് നല്‍കിയത് റോഡ്രിഗ്രസായിരുന്നു. അദ്ദേഹം എടുത്ത കോര്‍ണറില്‍ നിന്നുമാണ് കൊളംബിയയുടെ ഗതി നിര്‍ണ്ണയിച്ച ഗോള്‍ വന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *