വധശിക്ഷ പരാമര്‍ശം:ജപ്പാന്‍ മന്ത്രി രാജിവച്ചു


വധശിക്ഷ സംബന്ധിച്ച് പാര്‍ട്ടി യോഗത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ജപ്പാനിലെ നീതിന്യായ മന്ത്രി യസുഹിരോ ഹനാഷി രാജിവച്ചു. വെള്ളിയാഴ്ച പ്രധാനമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചു. മുന്‍ കൃഷി മന്ത്രി കെന്‍ സൈറ്റോയെയാണ് പകരക്കാരനായി നിയമിച്ചത്.


തന്റെത് അപ്രസക്തമായ വകുപ്പ് ആണെന്നും ആര്‍ക്കെങ്കിലും വധശിക്ഷ വിധിക്കുമ്പോള്‍ മാത്രമേ വാര്‍ത്ത സൃഷ്ടിക്കാറുള്ളൂ എന്നായിരുന്നു ഹനാഷി പറഞ്ഞത്.


വധശിക്ഷയെ നിസാരമായി കണ്ടു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ മാപ്പു പറഞ്ഞ ശേഷം മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.



Sharing is Caring