വാരിസ് ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്ത് ദളപതി വിജയ്

വാരിസ് ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്ത് ദളപതി വിജയ്. മുത്തുപ്പാണ്ടി എന്ന ഗില്ലിയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് വിജയ് വേദിയിലിരുന്ന പ്രകാശ് രാജിനെക്കുറിച്ച് വേദിയില്‍ സംസാരിച്ചത്. 14 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഇവര്‍ ഇരുവരും വാരിസിലൂടെ ഒന്നിക്കുന്നത്. സിനിമയില്‍ വില്ലന്‍ കഥാപാത്രമാണ് പ്രകാശ് രാജിന്റേത്.

വാരിസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാണെന്നും ജീവിതത്തില്‍ മറക്കാനാകാത്ത സിനിമ സമ്മാനിച്ചതിന് സംവിധായകന്‍ വംശിക്കു നന്ദി പറയുന്നുവെന്നും വിജയ് പറഞ്ഞു. തന്റെ ആരാധക സംഘടനകളുടെ പേരില്‍ നടക്കുന്ന രക്തദാന ചടങ്ങുകളെക്കുറിച്ചും വിജയ് സംസാരിച്ചു.ആപ് തുടങ്ങാന്‍ ഒരു പ്രത്യേക കാരണമുണ്ട്.

രക്തത്തിനു മാത്രമാണ് പാവപ്പെട്ടവന്‍, പണക്കാരന്‍, ആണ്‍, പെണ്‍, ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി, മതം എന്ന വേര്‍പാടുകള്‍ ഇല്ലാത്തതാണ്. നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് മാത്രം മാച്ച് ആയാല്‍ മതി.അല്ലാതെ രക്തം ദാനം ചെയ്യാന്‍ വരുന്നവന്റെ ജാതിയോ മതമോ ജാതകമോ ആരും ചോദിക്കാറില്ല. നമ്മള്‍ മാത്രമാണ് പല വിഭാഗങ്ങളായി പിരിഞ്ഞ് ജീവിക്കുന്നത്. രക്തത്തിന് ഇതൊന്നുമില്ല. ഈ വിശേഷതയാണ് രക്തത്തില്‍ നിന്നും പഠിക്കേണ്ടത്.അതുകൊണ്ടാണ് ഞാനിതൊക്കെ തുടങ്ങിയത്. ആറായിരം ഡോണര്‍മാര്‍ ഇപ്പോള്‍ ആപ്പില്‍ പങ്കു ചേര്‍ന്നു കഴിഞ്ഞു. ഇതിലൂടെ ഇപ്പോള്‍ രണ്ടായിരം പേര്‍ രക്തം ദാനം ചെയ്തു കഴിഞ്ഞു. ”-വിജയ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *