ദുബൈയില്‍ ഓഫീസ് ആരംഭിച്ച് സൈബര്‍പാര്‍ക്ക് കമ്പനി ഡോക്ടോസ്മാര്‍ട്ട്


കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഡോക്ടോസ്മാര്‍ട്ട് സേവനങ്ങള്‍ ദുബൈയിലേക്ക് വ്യാപിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പ്രോഗ്രാമിന്റെ ഭാഗമായി തുടങ്ങിയ ഓഫീസില്‍ ഡോക്ടോസ്മാര്‍ട്ടിന്റെ സേവനങ്ങളെല്ലാം ലഭ്യമാകും.

ഉദ്ഘാടനത്തിന് ഐ.ബി.പി.സി ദുബൈ സെക്രട്ടറി ജനറലും സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഫൗണ്ടറുമായ സിബി സുധാകരന്‍, സി.ഐ.ടി ഇന്നൊവേഷന്‍ ലാബ്‌സ് സി.ഇ.ഒയും ഡീന്‍ ഓഫ് എന്റര്‍പ്രേണര്‍ഷിപ്പ് പനീര്‍ സെല്‍വനും ഡോക്ടോസ്മാര്‍ട്ട് പ്രതിനിധികളും പങ്കെടുത്തു.




Sharing is Caring