സൈബര്‍പാര്‍ക്ക് ചെസ് ടൂര്‍ണമെന്റ്; നീരജ് ആര്‍.കെ ചാംപ്യന്‍


കോഴിക്കോട്: ലോക ചെസ് ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച സഹ്യ ചെസ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ആര്‍.കെ (യാര്‍ഡിയന്റ് വെബ്‌ലോഞ്ച്) വിജയിയായി. മുഹമ്മദ് ഷാകിര്‍ .കെ (ലീയെറ്റ് ടെക്‌നോഹബ്ബ്) ആണ് റണ്ണര്‍ അപ്പ്. ജൂലൈ 20ന് തുടങ്ങിയ ചെസ് ടൂര്‍ണമെന്റില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ 22 ജീവനക്കാരാണ് പങ്കെടുത്തത്.

ആകെ 28 മത്സരങ്ങള്‍ നടന്നു. സഹ്യ ഗെയിം സോണില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം വിജയികള്‍ക്ക് കേരളാ ഐ.ടി പാര്‍ക്ക്സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.




Sharing is Caring