നെടുമ്ബാശേരി വിമാനത്താവളത്തില്‍ ആര്‍ത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി


നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ആര്‍ത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ അതിവിദഗ്ധമായ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി.ഇവരില്‍ നിന്ന് 582.64 ഗ്രാം ഭാരമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടികൂടി. വിപണിയില്‍ ഇതിന് 29.89 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.


റിയാദില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരിയുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. യുവതി ധരിച്ചിരുന്ന നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യുവതിയുടെ ശ്രമം.സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹ പരിശോധന വേണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ താന്‍ ആര്‍ത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി.


എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു.ഇറ്റലിയില്‍ നിന്ന് ദോഹ വഴി നെടുമ്ബാശേരിയില്‍ എത്തിയ മറ്റൊരു യാത്രക്കാരിയില്‍ നിന്ന് 480.25 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. യാത്രക്കാരിയുടെ ഹാന്‍ഡ് ബഗേജില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍മം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.



Sharing is Caring