രജനീകാന്തിനെ വീട്ടിലെത്തി കണ്ട് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍


ചെന്നൈ; സൂപ്പര്‍താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.
സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.


”ഏഴാം വയസ്സില്‍ തന്നെ ഞാനൊരു സൂപ്പര്‍ രജനി ഫാനായിരുന്നു. ഒരു ദിവസം ഞാന്‍ രജനി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. 21 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദിവസം വന്നെത്തി, തലൈവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു”- രജനീകാന്തിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ട് സഞ്ജു സാംസണ്‍ കുറിച്ചു. പൊന്നാട പുതപ്പിച്ചാണ് രജനീകാന്ത് സഞ്ജുവിനെ വീട്ടിലേക്ക് സ്വീകരിച്ചത്. താരത്തിന്റെ ഭാര്യ ലത ക്രിക്കറ്റ് താരത്തിന് സമ്മാനവും നല്‍കി.




Sharing is Caring