തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇടത് സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിച്ചു.

കേന്ദ്ര ഏജന്‍സികളെ വിട്ടതും ഇതിനാണ്. കോണ്‍ഗ്രസും ഇതിന് ഒത്താശ ചെയ്യുന്നു. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുകയാണ്.
ഗവര്‍ണര്‍ ബി ജെ പിയുടെ ചട്ടുകമായി മാറിയിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.













