സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലും നടക്കും.ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും ജനുവരിയിലുമായി നടക്കും.
സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയില്‍ കൊല്ലത്ത് നടക്കും. 24-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രിലില്‍ തമിഴ്‌നാട് മധുരയില്‍ നടക്കും. സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.














