പോക്‌സോ കേസില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനാണ് സസ്‌പെന്‍ഷന്‍. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വിമര്‍ശനം ശക്തമായതോടെയാണ് പാര്‍ട്ടി നടപടിയുമായി മുന്നോട്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളത്ത് വച്ച് ബസ് യാത്രക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വേലായുധന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നല്ലളം പൊലീസ് നിലവില്‍ കേസ് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വേലായുധനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്കെതിരെയുള്ള പോക്‌സോ കേസ് പാര്‍ട്ടിയില്‍ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.













