ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഗവർണർ നിലപാട് തിരുത്തുംവരെ സമരം തുടരും. ഇ പി ജയരാജൻ സമരത്തിന് വരാതിരുന്നത് ആരോഗ്യപ്രശ്‌നം കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ മതേതര മനസ് ഇടതു പക്ഷത്തെന്നും എ കെ ബാലൻ പറഞ്ഞു.
രാജ്ഭവൻ മാർച്ചിലായിരുന്നു ജയരാജൻ പങ്കെടുക്കേണ്ടിയിരുന്നത്. അദ്ദേഹം പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പും ഉണ്ടായിരുന്നത്. എന്നാൽ, കണ്ണൂരിലേക്കു മടങ്ങിയ ജയരാജൻ അവിടെയും പങ്കെടുത്തില്ല.














