തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം പങ്കിടണമെന്ന് സിപിഐ


തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി സി.പി.ഐ-സി.പി.ഐ.എം തര്‍ക്കം രൂക്ഷം. മേയര്‍ സ്ഥാനം പങ്കിടണമെന്നാവശ്യപ്പെട്ട് സി.പി.ഐ രംഗത്തെത്തി. അവസാന രണ്ടുവര്‍ഷം മേയര്‍ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ നേതൃത്വത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി കത്തു നല്‍കി. ബ്‌ളോക്ക്,ഗ്രാമപഞ്ചായത്ത് തലങ്ങളിലും ആനുപാതിക പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടിവരുമെന്നാണ് സി.പി.ഐയുടെ മുന്നറിയിപ്പ്.




Sharing is Caring