കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ഒരിടത്തും ജയിക്കില്ല ;ഇ.പി.ജയരാജന്‍


കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ഒരിടത്തും ജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. എന്നാല്‍ മുസ്‌ലിം ലീഗിന് തനിയെ ശക്തിയുള്ള സീറ്റുകള്‍ ഉണ്ട്. കോണ്‍ഗ്രസ് ഭയപ്പാടിലാണ്, ലീഗിനെ അവിശ്വസിക്കുന്നു.എം.വി.രാഘവന്‍ അനുസ്മരണത്തില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെ വിലക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. കേരളീയം കേരളത്തിന് നേട്ടമാണ്, നഷ്ടമല്ല, വിദേശനിക്ഷേപം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring