കോണ്‍ഗ്രസ് വിടാനുള്ള സച്ചിന്‍ പൈലറ്റിന്റെ നീക്കം നിഷേധിച്ച് കോണ്‍ഗ്രസ്


കോണ്‍ഗ്രസ് വിടാനുള്ള സച്ചിന്‍ പൈലറ്റിന്റെ നീക്കം നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം. സച്ചിന്‍ പാര്‍ട്ടിവിടില്ലെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി നില്‍ക്കുമ്പോഴും വിഷയത്തില്‍ മൗനം തുടരുകയാണ് പൈലറ്റ്.


കോണ്‍ഗ്രസ് വിടുമെന്ന റിപ്പോര്‍ട്ടുകളോട് സച്ചിന്‍ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം, സച്ചിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കെ.സി വേണുഗോപാല്‍ സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നാവശ്യപ്പെട്ടിട്ടുണ്ട്. സച്ചിന്റെ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകും ഉറപ്പ് നല്‍കി. സച്ചിനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കെസി വേണുഗോപാല്‍ പറയുന്നു.


കഴിഞ്ഞ ദിവസമാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്. സച്ചിന്‍ പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.



Sharing is Caring