കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്


കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും തരൂര്‍ കഴിഞ്ഞ ദിവസം അത് തള്ളിയിരുന്നു.


മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികള്‍ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തിരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് നേതാക്കള്‍ ഖാര്‍ഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാര്‍ഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിന്റെ പ്രചാരണം.

online news portal

അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി പ്രചരണത്തില്‍ സജീവമാണ് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും അദ്ദേഹം ഖാര്‍ഗെയ്‌ക്കൊപ്പം പ്രചാരണം നടത്തും.

പരസ്യ പ്രചരണം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിച്ച മാര്‍ഗരേഖ നിലനില്‍ക്കെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും വമ്പന്‍ വരവേല്‍പാണ് ഗാര്‍ഗെയ്ക്ക് ഒരുക്കിയത്. പിസിസി അധ്യക്ഷന്‍മാരടക്കം ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നതിനെതിരെ തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കി.



Sharing is Caring