മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അടക്കാനാവാത്ത ദുഃഖം പങ്കുവെച്ച മുല്ലപ്പള്ളി മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും പങ്കുവെച്ചു.കഴിഞ്ഞ ഏപ്രില്‍ 4 നാണ് അവസാനമായി സംസാരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. അക്കാര്യം മകനോട് കടലാസില്‍ എഴുതി കൊടുത്തു.
അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വാക്കുകള്‍ വ്യക്തമായിരുന്നില്ല. തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു. അതും സാധിച്ചില്ല.പ്രതിസന്ധി കാലത്തും അദ്ദേഹം അടുപ്പം സൂക്ഷിച്ചിരുന്നു. ജനങ്ങളുമായി ഉള്ള സമ്പര്‍ക്കം ആണ് ഉമ്മന്‍ ചാണ്ടിയുടെ പ്രാണവായു. ഉമ്മന്‍ ചാണ്ടിയുടെ പകരക്കാര്‍ ഇനി കേരളത്തില്‍ ഉണ്ടാവില്ല- മുല്ലപ്പള്ളി പറഞ്ഞു.














