വീട്ടിലിരുന്ന് ഓണ്‍ ലൈനായി ജോലി വാഗദ്ധാനം ചെയ്തു യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി


വീട്ടിലിരുന്ന് ഓണ്‍ലൈനായി ജോലി ചെയ്തു പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു തലശേരി ചിറക്കരയില്‍ യുവതിയുടെ തൊണ്ണൂറായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. ചിറക്കരയിലെ നഫ്‌സ ജിസാനയുടെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലിസ് ഓണ്‍ ലൈന്‍ തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചത്.


കഴിഞ്ഞ ഒക്‌ടോബര്‍ 26ന് രാവിലെ ടെലഗ്രാമില്‍ സന്ദേശമയച്ചു വിശ്വാസം നേടിയതിനു ശേഷമാണ് പണം തട്ടിയെടുത്തത്. ആറുതവണയാണ് യു. പി. ഐ. ഐ.ഡിയിലേക്ക് പണം അയപ്പിച്ചത്. എന്നാല്‍ ഇതിനു ശേഷം വാഗ്ദ്ധാനം ചെയ്ത തൊഴിലോ കൊടുത്ത പണമോ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്.




Sharing is Caring