കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി


ലക്കിടി/പാലക്കാട്: അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ വെച്ച് നടത്തിയ ആറുമാസം ദൈര്‍ഘ്യമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോളെജ് പ്രിന്‍സിപ്പാള്‍ കെ. രമണി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. പ്രോഗ്രാം മാനേജറായ അക്ഷയ എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സോണല്‍ ഹെഡ് ഷൈനി പി, കോഴ്സ് ട്രെയിനര്‍ ശ്രീദേവി, അശ്വതി മേനോന്‍ എന്നിവര്‍ സംസാരിച്ചു.




Sharing is Caring