അനുസ്മരണം നടത്തി


കോഴിക്കോട്,കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള(CFK) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.സി മോഹനൻ അനുസ്മരണം സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.


ഉപഭോക്തൃ രംഗത്തെ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയായിരുന്നു എ.സി മോഹനനെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് ചെയർമാൻ പി അബ്ദുൽ മജീദ് അധ്യക്ഷനായി സംസ്ഥാന വൈസ് ചെയർമാൻ സക്കറിയ പള്ളിക്കണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.


സംസ്ഥാന ഭാരവാഹികളായ ഗോപാലകൃഷ്ണൻ പെരുമ്പാവൂർ. നുസൈഫ മജീദ്. ജില്ലാ പ്രസിഡണ്ടുമാരായ സന്തോഷ് തുറയൂർ. ഗോപാലകൃഷ്ണൻ നന്ത്യാലത്ത്. ജില്ല ലീഗൽ അഡ്വൈസർ അഡ്വ: ഉമ്മർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പി മൊയ്തീൻ കോയ.കെ.പി അബ്ദുൽ ലത്തീഫ്.ടി.വി.എം റിയാസ്.ലീല കോമത്ത് കര. കെ മുഹമ്മദ് ബഷീർ എം.സി തോമസ്എന്നിവർ സംസാരിച്ചു.



Sharing is Caring