തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറല്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഗ്രീവന്‍സ് കൗണ്‍സിലിന്റെ പരിധിയില്‍ നിന്നു കൊണ്ടും വാര്‍ത്താവിതരരണ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ പാലിച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നവയാണ് ഓണ്‍ലൈന്‍/ ഡിജിറ്റല്‍ മാധ്യമങ്ങള്‍.
ഇവയുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഭൂഷണമല്ല. എല്ലാ മാധ്യമ സംഘടനകളെയും പോലെ തന്നെ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് കോം ഇന്ത്യയും പ്രവര്‍ത്തിക്കുന്നത്.നിയമസഭാംഗം എന്ന ഭരണഘടനാപദവിയില്‍ പ്രവര്‍ക്കുന്ന ഒരാള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സംഘടനയെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നുവെന്നത് ലജ്ജാകരമാണ്.

ഇത്തരം കാര്യങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം.ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് ജ്യൂറിസ്ഡിക്ഷന്‍ പരിധി അതാത് സംസ്ഥാനത്തായി നിജപ്പെടുത്തണമെന്നും ഇതിനായി നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.













