കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും

ഇന്ന് മുതൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസുകൾ ആരംഭിക്കും.സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിലേയ്ക്ക് കടക്കും.

വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.എന്നാൽ ക്യാമ്പസിലെ അധ്യാപകർ കൂട്ടത്തോടെ രാജിവച്ചതുകൊണ്ട് ക്ലാസുകൾ നടക്കുന്ന കാര്യം ആശങ്കയിലാണ്.

ഡയറക്ടർ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. നഷ്ടമായ ദിവസത്തെ ക്ലാസുകളടക്കം വിദ്യാർഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികളും ഉടൻ ഉണ്ടായേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *