സിനിമാമേഖലയുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്


സിനിമാമേഖലയുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. കൊച്ചിയിലെ സിനിമ സെറ്റുകളിലേക്ക് ലഹരി പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ലഹരി കേസുകളിൽ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും.ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ പരിശോധന ഫലം പുറത്തുവരാൻ മൂന്ന് മാസം വരെ താമസം നേരിടും.


ഇത് എത്രയും വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുകയാണ് ഇനി ചെയ്യുക. ഷൈൻ ടോം ചക്കോയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ച് വരികയാണെന്നും നിർണായക വിവരങ്ങൾ ലഭിച്ചാൽ ഷൈനിനെ വീണ്ടും വിളിപ്പിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.




Sharing is Caring